Tuesday, August 28, 2007

The leaders



ചിലര്‍ നമ്മുടെ ജീവിതത്തിലേക്ക് എവിടെ നിന്ന്,
എപ്പോള്‍ എന്നറിയാതെ കടന്നു വരുന്നു. അതില്‍ ആരൊക്കെയോ
ഒരു മാത്ര നിന്ന് കടന്നു പോകുന്നു ഹൃദയത്തില്‍ ഒരു കൈയ്യൊപ്പിട്ട ശേഷം.
നാം ഒരിക്കലും ഒരേ പോലെ ആവുന്നില്ല.
ചില കഥകള്‍ പോലെ വ്യക്തമായ തുടക്കമോ, ഒടുക്കമോ ഇല്ലാതെ.
അടുത്തത് എന്ത് എന്ന് അറിയാനാവാതെ.
ജീവിതം പലപ്പോഴും ഒരു തിരിച്ചറിവാണ്.
ഒരു നിമിഷത്തെ ഏറ്റവും മനോഹരമാക്കുന്നതും അതു തന്നെ.

Wednesday, August 8, 2007

Art on the board



എന്നെ നീ ക്രൂരമായി തള്ളിപറഞ്ഞാലും എന്റെ പ്രണയത്തെ നീ ചവിട്ടിയരച്ചാല്ലും എന്റെ മനസില്നിനക്കായി ഒരു ശ്രീകോവില്ഞാന്തുറന്നുവയ്ക്കും. എന്റെ സാമീപ്യം നിന്നില്അസ്വസ്ത്ഥത ഉണ്ടാക്കുന്നുവെങ്കില്ഒരിക്കലും നിന്റെ മുന്നില്ഞാന്വരികയില്ല.....നീയറിയാത്ത ദൂരങ്ങളില്ഇരുന്ന് മനസിലുള്ള നിന്റെ രൂപത്തെ ധ്യാനിച്ച് ഞാന്ജീവിച്ചു കൊള്ളാം.