ഉപാധികളില്ലാത്ത പ്രണയം മഹത്തരമാണ്. മഞ്ഞുതുള്ളികള്പോലെ നിര്‍മ്മലമായ പ്രണയത്തെ നിനക്കായ് ഞാന്സമര്പ്പിക്കുന്നു. പകരം ഒരു ചെറുപുഞ്ചിരി പോലും സമ്മാനിച്ചില്ലെങ്കിലും നിന്നെ ഞാന്പ്രണയിച്ചു കൊണ്ടേയിരിക്കും.
പക്ഷെ… ഇടയ്ക്കെപ്പൊഴോ അവള് മഴയോടു പരിഭവം പറഞ്ഞു.അന്നത്തെ ആ മഴ അവളുടെ കാഴ്ചയില്‍ നിന്നും അവളുടെ ഇഷ്ടതോഴനെ മറച്ചപ്പോള് അവള് മഴയോടു പരിഭവിച്ചു. ജീവിതത്തിന്റെ നിലയ്ക്കാത്ത പരക്കം പാച്ചിലില്‍ ഒരല്പനേരം അവനോടു ഒരുമിച്ചു നടക്കാന്‍ അന്നത്തെ മഴ അവരെ അനുവദിച്ചില്ല. എന്നിട്ടും അവള്‍ക്കു മഴയെ സ്നേഹിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
നിന്നോടുള്ള എന്റെ പ്രണയം നിസ്വാര്ത്ഥമായിരിക്കും. നിന്റെ ചിന്തകള്‍ക്കും സ്വപ്നങ്ങള്‍ക്കും ഞാന്ഒരിക്കലും തടസമാവില്ല. ഒന്നും പ്രതീക്ഷിക്കാതെ ഞാന്നല്കുന്ന സ്നേഹത്തിനെ ആളുകള്പരിഹസിച്ചേക്കാം. വിവാഹം എന്ന വ്യവസ്ത്ഥിതിക്ക് ഈ പ്രണയത്തില്പ്രാധാന്യമേയില്ല. മനസിന്റെ എല്ലാ നന്മകളുമായി നിന്നെ ഞാന്പ്രണയിക്കുന്നു, തിരികെ തേടിയെത്തുന്നത് വെറുപ്പിന്റെ കൂരമ്പുകളായാല്ലും ഞാന്ഭയപ്പെടുകയില്ല.
നിന്റെ ഇഷ്ടങ്ങള്തേടി നീ പോവുകയാണെനിക്കറീയാം. നിന്റെ ശരികളിലൂടെ നീ യാത്ര തുടരുകയാണ്. നീ എന്താവണമെന്ന് തീരുമാനിക്കുന്നത് നീ മാത്രമാണ്. എന്റെ പ്രണയം അതിന് ഒരിക്കലും തടസമാവില്ല. നിന്നില്‍നിന്ന് പ്രണയാതുരമായ ഒരു നോട്ടം പോലും ലഭിച്ചില്ലെങ്കിലും എന്റെ പ്രണയത്തിന്റെ തീവ്രത അല്പം പോലും കുറയുകയില്ല.
ജീവിതം ഒരു പുഷ്പം പോലെയാണ്...
സ്നേഹത്തിന്റെ മധു നിറഞ്ഞ
സൌഹൃദത്തിന്റെ സൌരഭ്യമുള്ള
മനോഹര പുഷ്പം
എന്റെ ജീവിതത്തിനു സൌരഭ്യം നല്‍കുന്നത്
നിങ്ങളോരോരുത്തരുടെയും സൌഹൃദമാണ്..
ജീവിതത്തിന്റെ മലര് വാടിയില്‍ പലപ്പൊഴും
വസന്തം കൊണ്ടുവരുന്നത് നല്ല
സൊഹൃദത്തിന്റെ മധുര സ്മരണകളാണ്..
ചില സൌഹൃദങ്ങള്‍ ദൂരമോ, നിറമോ,
ഒന്നും അറിയാതെ സമാന്തരങ്ങളില്, സമാനതകളില് ഒത്തു ചേരുന്നു.
അന്യോന്യം നിശബ്ദമായി സംസാരിക്കുന്നു................