Thursday, January 22, 2009

ഒരു റിപ്പബ്ലിക്ക് ചിന്ത



ആര്‍ഷഭാരതമാമീപൂ വര്‍ഗ്ഗീയമാം
വിഷക്കാറ്റിനാല്‍ വാടലേറ്റു
കരിഞ്ഞിടുകയാണിപ്പോഴും.

ശാന്തി ഓം ശാന്തി
ലോകാ സമസ്താ സുഖിനോ ഭവന്തു
വെന്നാ സ്വരമിന്നെനിക്കു
കേള്‍ക്കുവാന്‍ കഴിയുന്നില്ല!

കൊല്ലമിതറുപത്തിയൊന്നു
കഴിഞ്ഞുവെങ്കിലുമെന്‍
തിരച്ചിലിന്നും വ്യഥാ.....

ബ്രഹ്മജ്ഞാനി ബ്രാഹ്മണാ
ഇനിയുമുണ്ടേറെ നെഞ്ചുകള്‍
നിനക്കു വെടിയുതിര്‍ത്തുവാന്‍
വരിക നീ വീണ്ടും
നിന്‍ കാലൊച്ചക്കായ്‌
ആദിബ്രഹ്മത്തിന്‍ സ്വാഗതം.

ഈ കവിത ഇവിടെയും വായിക്കാം

7 comments:

പകല്‍കിനാവന്‍ | daYdreaMer said...

വരികള്‍ ഇഷ്ടപ്പെട്ടു...

B Shihab said...

sageer.
jai hind

മാണിക്യം said...

ഭാരത് മാതാ കീ ജയ്
റിപ്പബ്ലിക്ക് ദിനാശംസകള്‍

ആര്‍ബി said...

sageer nice one...


oru doubt
india republic aayittu ethra kollamaayi???

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...
This comment has been removed by the author.
മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ആര്‍ബി,ഇന്ത്യ റിപ്പബ്ലിക്കായിട്ട് 59 വര്‍ഷമായിട്ടുള്ളൂ എന്നറിയാം.ഈ ചിത്രത്തോടൊപ്പം ചേര്‍ത്ത ഈ കവിത ഞാന്‍ കഴിഞ്ഞ സ്വതന്ത്രനാളിലെഴുതിയതാണ്!ഇതറിയാന്‍ എന്റെ കവിത ബ്ലോഗില്‍ പോയാല്‍ മതി(ലിങ്ക് കണ്ടില്ലേ)ഈ ബ്ലോഗില്‍ ഞാന്‍ എന്റെ ഗ്രാഫിക്ക് മാജിക്കിനായാണ് ഉപയോഗിക്കുന്നത്!ഇവിടെ ചിത്രങ്ങള്‍ക്കാണ് പ്രധാനം.

Unknown said...

Hmoom,mechapedunnund.