Saturday, January 24, 2009

ഗുരുദക്ഷിണ



സാഗരതീരത്തില്‍ സങ്കല്‍പ്പ-
കിനാവിന്റെ തങ്കഅരമനയില്‍
കൈയും കാലും കെട്ടി
നാവിലൊരു ശൂലവും കുത്തി
പൂമുഖ സിംഹാസനം നല്‍കി
ഗുരുവിനു ശിഷ്യഗണങ്ങള്‍!

Thursday, January 22, 2009

ഒരു റിപ്പബ്ലിക്ക് ചിന്ത



ആര്‍ഷഭാരതമാമീപൂ വര്‍ഗ്ഗീയമാം
വിഷക്കാറ്റിനാല്‍ വാടലേറ്റു
കരിഞ്ഞിടുകയാണിപ്പോഴും.

ശാന്തി ഓം ശാന്തി
ലോകാ സമസ്താ സുഖിനോ ഭവന്തു
വെന്നാ സ്വരമിന്നെനിക്കു
കേള്‍ക്കുവാന്‍ കഴിയുന്നില്ല!

കൊല്ലമിതറുപത്തിയൊന്നു
കഴിഞ്ഞുവെങ്കിലുമെന്‍
തിരച്ചിലിന്നും വ്യഥാ.....

ബ്രഹ്മജ്ഞാനി ബ്രാഹ്മണാ
ഇനിയുമുണ്ടേറെ നെഞ്ചുകള്‍
നിനക്കു വെടിയുതിര്‍ത്തുവാന്‍
വരിക നീ വീണ്ടും
നിന്‍ കാലൊച്ചക്കായ്‌
ആദിബ്രഹ്മത്തിന്‍ സ്വാഗതം.

ഈ കവിത ഇവിടെയും വായിക്കാം

Saturday, January 10, 2009

മരിക്കാന്‍ ഇണ ആവശ്യമില്ല...



യൌവനത്തില്‍
പട്ടുചേലയെ അഗ്നിയെന്നപോലെ
ഒരു യുവതിയെ ഞാന്‍ പ്രേമിച്ചു
അവള്‍ ദഹിച്ചു ചാമ്പലായി

ഇന്നിപ്പോള്‍
ഭ്രാന്തുമാറിയ മനസ്സുപോലെ
തെളിഞ്ഞ വാര്‍ദ്ധക്യത്തില്‍
പ്രേമത്തിന്‌ പ്രവേശനമില്ല
മരിക്കാന്‍ ഇണ ആവശ്യമില്ല...

ചുള്ളിക്കാട്